എവിടെ നിന്നെങ്കിലും ഒരുത്സവത്തിന്റെ ചെണ്ടമേളം ഉയര്‍ന്നു കേള്‍ക്കുമ്പോഴും ,എവിടെ നിന്നെങ്കിലും തിറ കെട്ടിയാടുന്നതിന്റെ തിമര്‍പ്പില്‍ മുങ്ങി താഴുമ്പോഴും .. എന്റെ മനസ്സില്‍ ഒരു കുട്ടി വിതുമ്പുക പതിവാണ്..
കൊയ്ത്തു കഴിഞ്ഞ പാടത്തിന്നക്കരെ , കാവില്‍ ഉത്സവത്തിനു തായമ്പക മുറുകുമ്പോള്‍ , തിറയുടെ കൊട്ട് മുറുകുമ്പോള്‍ , പാടത്തിനക്കരെ , ഒരു കുടിലില്‍ , തഴപായയില്‍ ഉറങ്ങാതെ ചെവിയോര്‍ത്തു കിടക്കുന്ന ഒരു കുട്ടി. ചൂട്ടു കറ്റകള്‍ ആഞ്ഞു വീശി പാടത്തിനു നടുവിലൂടെ കടന്നു പോവുന്ന ആള്ക്കാര്..പാതിരാ കഴിഞ്ഞാല്‍ ഒറ്റക്കും...തെറ്റക്കും തിരിച്ചു പോകുന്ന ആള്ക്കാര്, കുട്ടികളുടെ വായില്‍ നിന്ന് കാവില്‍ വെച്ച് വാങ്ങിയ വിസിലിന്റെ ശബ്ദം, പല പല കളിപാട്ടങ്ങളുടെ കിലുങ്ങലുകള്‍ , ഉറക്കത്തില്‍ അമ്മയുടെ ചുമലില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പിഞ്ചു കുഞ്ഞിന്റെ കരച്ചില്...
എല്ലാം കേട്ട് കിടക്കാം......
അതിനെ കഴിയൂ......
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുന്ന നിര്‍ഭാഗ്യകരമായ നിമിഷങ്ങളെ കുട്ടി ശപിച്ചു.ജന്മമം തന്ന അമ്മയെ ശപിച്ചു. പെറ്റു വീണ ഉടനെ പൊക്കിള്‍കൊടി അശാസ്ത്രീയമായ രീതിയില്‍ മുറിച്ചു നീക്കിയത് അവന്റെ അമ്മ തന്നെ . അതിന്റെ തെളിവ് അവന്റെ വീര്‍ത്ത പൊക്കിള്‍ ആണ്..........
ഉയര്‍ന്ന പൊക്കിളില്‍ വിരലമര്‍ത്തി വലോജ ഒരിക്കല്‍ ചോദിച്ചിരുന്നു.
" വിജ്യേട്ടന്റെ പൊക്കിള്‍ എന്താ ഇങ്ങനെ?"
സംഭോഗത്തിന്റെ ആലസ്യത്തില്‍ കിടന്നു ഞാന്‍ ഒന്ന് മൂളി.വലോജ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ബന്ധങ്ങളെ കുറിച്ച് പറഞ്ഞു, അമ്മയെ കുറിച്ച് പറഞ്ഞു, മാത്രുത്വതേകുറിച്ച് , മുലപാലിനെകുറിച്ച് ,താരാട്ടിനെ കുറിച്ച്, സ്ത്രീയെ കുറിച്ച്..എല്ലാം എല്ലാം പറഞ്ഞു..ഒടുവില്‍ ആ ചോദ്യത്തില്‍ നിന്ന് തുടങ്ങി ഞാന്‍ എന്റെ വലോജയെ എന്റെ ജീവിതത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.പടിയിറങ്ങുമ്പോള്‍ അവളുടെ കണ് കോണുകളില്‍ വിതുമ്പി നില്ക്കുന്ന നീര്‍ത്തുള്ളികള്‍ . അവ അതിശക്തമായ തിരമാലകളെപോലെ അലറി കൊണ്ടിരുന്നു ....
നീ പാപത്തിന്റെ വിത്താണ് , അസുരവിത്ത്...
Wednesday, July 16, 2008
Subscribe to:
Post Comments (Atom)
3 comments:
നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!
കൊള്ളാം...
കഥയുടെ ലോകത്തുമുണ്ട്..
പ്രവേശനം...
എന്നാലും പാപത്തിന്റെ വിത്ത്
വല്ലാത്തൊരു സംഭവം തന്നെ..
ശരിക്കും ഒരസുര വിത്ത് അല്ലേ...
പക്ഷെ അവരുടെ മറുപടിയില്‍
നഷ്ടബോധത്തെക്കാള്‍
വെറുപ്പായിരിന്നിരിക്കണം..
നല്ല ശൈലി
Post a Comment