Tuesday, October 21, 2008

സുബ്രമ്മണ്യപുരത്തെ വിശേഷങ്ങള്‍ ...

സുബ്രമ്മണ്യപുരം എന്ന സിനിമ കണ്ടിട്ടു മനസ്സിലെ അലകള്‍ അടങ്ങിയിട്ടില്ല ഇതുവരെ... അത് എല്ലാവരോടും ഒന്ന് പങ്കുവെക്കണം എന്ന് തോന്നി. താര രാജാക്കന്മ്മാര്‍ അടക്കി വാഴുന്ന തമിഴ് സിനിമകളില്‍ ഇത് അപൂര്‍വ്വം തന്നെ. പരുത്തി വീരന്‍ സൃഷ്‌ടിച്ച അലകള്‍ അടങ്ങിയിട്ടില്ല ഇതുവരെ. മധുര നഗരത്തിന്‍റെ എണ്‍പതുകളിലെ ഇരുളടഞ്ഞ അദ്ധ്യായങ്ങള്‍ തുറന്നു തന്നിരിക്കുന്നു ഇതിലൂടെ , ശശികുമാര്‍ . പ്രണയത്തിന്‍റെ, വൈരാഗ്യത്തിന്‍റെ, സൌഹൃദത്തിന്‍റെ , ഇതളുകള്‍ വിരിയുമ്പോള്‍ അല്ഭുതപെട്ടുപോകും . പ്രണയം കണ്ണുകളില്‍ വിരിയുന്നു, പടരുന്നു... എന്ന് സിനിമ. അതിലപ്പുറം സ്വന്തം ജീവിതം ഹോമിക്കപെടുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും. മധുരയുടെ ഇടവഴികളിലൂടെ കാമറയുമൊത്ത് പഴയകാലതോടൊപ്പം നമ്മളും സഞ്ചരിക്കുന്നു. ഓരോ ദൃശ്യവും അതീവ സുന്ദരം. ഏതു കാര്യത്തിനും തമ്മില്‍ തല്ലുന്ന ഒരു ശരാശരി തമിഴന്‍റെ വീടകങ്ങളിലെ കാഴ്ചകള്‍ പോലും അസൂയ ജനിപ്പിക്കുന്ന വിധത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത് . കോവിലിലെ ഉല്‍സവം... കലാപരിപാടികള്‍.. നാടന്‍ സംഗീതം.. രഥയാത്ര .. അതിനിടക്ക് ഉള്ള തമ്മില്‍ തല്ലല്‍.. എല്ലാം .ഊരിലെ ദുഷ്ചെയ്തികള്‍ കണ്ടു ... ദുഷ്ടപ്രഭുക്കളെ കത്തികള്‍ക്ക്‌ ഇരയാക്കുന്ന നായകന്‍ എങ്കിലും ...അവസാനം പ്രണയിക്കുന്ന പെണ്ണിന്‍റെ ചതിക്ക് മുന്‍പില്‍ കൊല്ലപെടുന്ന ദൃശ്യം പോലും നമ്മെ ഞെട്ടിച്ചു കളയും. ചതി ഇതിലെ ഒരു പ്രധാന കഥാപാത്രം . സ്നേഹിക്കുന്നവളുടെ , സുഹൃത്തിന്‍റെ കാണാമറയത്തെ ചതി. മനുഷ്യനെ എന്നും പിന്തുടരുന്ന ഒരു "വിനോദം ". ഗുണ്ടായിസം നശിപ്പിക്കുന്ന സ്നേഹത്തിന്‍റെ നീരുറവകള്‍ കാണാതെ വയ്യ. കണ്‍കള്‍ വിരുന്താല്‍ എന്ന ഗാനം എത്ര കേട്ടാലും മതിയാവില്ല .

7 comments:

ബൈജു സുല്‍ത്താന്‍ said...

കാത്തിരിപ്പാണ്‌ ചിത്രമൊന്നു കാണാന്‍...ശരിയാണ്‌..ആ ഗാനമാണ്‌ ഈ ചിത്രം ശ്രദ്ധിക്കാന്‍ കാരണവും..

അരുണ്‍ കരിമുട്ടം said...

ശരിയാണ്.നല്ല പടം തന്നെ.വളരെ ഇഷ്ടപ്പെട്ടു.

ഞാന്‍ ആചാര്യന്‍ said...

കൊതിപ്പിക്കുന്ന എണ്‍പതുകള്‍ - അതാണ് ചിത്രത്തിന്‍റെ കാന്‍ വാസ്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിത്രം കണ്ടിരുന്നു. എല്ലാം കൊണ്ടും ഗംഭീരം തന്നെ!

പൂജ്യം സായൂജ്യം said...

ആ പാട്ട് കണ്ടു ടീവിയില്‍...ഞാന്‍ കരുതി റൊമാന്റിക്ക് പടമാണെന്ന്...മതൃഭൂമിയില്‍ കണ്ടപ്പോള്‍ മനസിലായി അല്ല എന്ന്...കാണാന്‍ കഴിഞ്ഞില്ല...എണ്‍പതുകള്‍ ആഹ്...ഇവിടുത്തെ 80കളെ പറ്റി ഒരുപടവും വന്നിട്ടില്ല? ഗുല്‍മോഹര്‍ അതരം പടം എന്നു കേട്ടു..ശരിയോ

ഗൗരിനാഥന്‍ said...

hmmm it is a god movie........

Sureshkumar Punjhayil said...

Nalla chithram.... Ashamsakal...!!!