Wednesday, July 2, 2008

മഹാ മൌനം....

തെളിമ നഷ്ടപെട്ട ജലാശയം പോലെയാണ് എന്‍റെ മനസ്സിപ്പോള്‍ , ഓളങ്ങള്‍ പോലും കാറ്റിന്‍റെ കുസൃതി ചെയ്തികളുടെ സന്തതികള്‍ ആയിരുന്നു...നേരെ മുകളില്‍ നീലാകാശം .. ചിലപ്പോള്‍ നക്ഷത്ര പൂക്കളുടെ കണ്ണു ചിമ്മല്‍..സ്നേഹത്തിന്‍റെ കുത്തൊഴുക്ക് പോലെ മേഘങ്ങള്‍ .. പുലരി പടിയിറങ്ങുമ്പോള്‍ , ഉണര്‍ത്തു പാട്ട് പാടി പൂക്കളെ നുള്ളി ഉണര്‍ത്തുമ്പോള്‍ , ഒരിക്കലും വൈകാതെ ഉണര്‍ന്നു കാത്തിരുന്നിരുന്നു...പുളകത്തില്‍ ആദ്യമായി സ്നേഹ നൊമ്പരങ്ങള്‍ ... ഒടുവില്‍......പ്രദോഷത്തിന്റെ ദുഃഖ സാന്ദ്രമായ കൊച്ചു മുഖം .. വിധവയുടെ മനസ്സ് പോലെ... അവിടെഅപ്പോഴും ശാന്തമായിരുന്നു...നേരിന്‍റെ നേര്‍വഴികള്‍ , അതില്‍ കൂടിയേ സഞ്ചരിച്ചിട്ടുള്ളൂ, ഒരു മഞ്ഞു തുള്ളിയില്‍ ഒരു കുഞ്ഞു കവിത പോലും ഒളിച്ചിരിപ്പില്ല...ഒരു മഹാ മൌനം മാത്രം ... പേടിപ്പെടുത്തുന്ന ഒരു മഹാ മൌനം മാത്രം......

4 comments:

Bindhu Unny said...

എന്റെ ഒരു സഹപാഠി എഴുതാറുണ്ടായിരുന്ന പോലെ. എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും വായിക്കാന്‍ രസമുണ്ട്. :-)

CHANTHU said...

ബിന്ദു പറഞ്ഞതു ശരിവെക്കുന്നു. ന്നാലും ഒരു രസോണ്ട്‌ വായിക്കാന്‍. അഭിനന്ദനം.

മാന്മിഴി.... said...

oru prathyekha thalamundu vaayikkan......

ഫസല്‍ ബിനാലി.. said...

മൌനത്തെ മുറിപ്പെടുത്താന്‍ അനന്തതയില്‍ നിന്നൂര്‍ന്നു വീണു വരുന്ന വാക്കിനെക്കാത്ത്....
ആശംസകള്‍ ഗിരീഷ്ഭായ്.