Sunday, July 13, 2008
കടമകള്‍ മറന്നവന്‍ ......
തണുത്ത അന്തരീക്ഷത്തില്‍ , അമ്പലപറമ്പ് , ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഏതോ ഓര്‍മ്മകളെ കൊണ്ടുവരുന്നു.. ഇന്ന് പുതുമഴ പെയ്തിരിക്കുന്നു. ദാഹിച്ചു വരണ്ട ഭൂമിക്കു ഇതൊരു കൊടും ദാഹത്തിലെക്കു മാത്രമേ നയിക്കുകയുള്ളൂ.ഇനിയും കാര്‍മേഘങ്ങള്‍ കനിയണമെങ്കില്‍ നീണ്ട കാത്തിരിപ്പ് തന്നെ വേണ്ടി വന്നേയ്ക്കും . ഇതൊക്കെ കാലത്തിന്റെ ഒരു വികൃതി ആവാം. കാലങ്ങളെ അതിജീവിക്കാന്‍ മനുഷ്യനുള്ള കഴിവ് അപാരം തന്നെ. വളര്‍ന്നു വന്ന ചുറ്റുപാടുകള്‍ , അവനു വേണ്ടി കരിഞ്ഞു തീര്‍ന്നവര്‍, അവന്റെ വളര്‍ച്ചക്ക് വളമേകിയോര്‍, ത്യാഗത്തിന്റെ കല്ലില്‍ സ്നേഹത്തിന്‍റെ ചന്ദനം പോല്‍ അലിഞ്ഞു പോയവര്‍. എല്ലാം അവന്‍ മറക്കുന്നു. അവന്‍ ശ്വസിച്ചു വളര്‍ന്ന അന്തരീക്ഷത്തെ പോലും അവന്‍ പിന്നീട് വിഷ ലിപ്തമാക്കുന്നു . അവസാനം ഒരു വഴിയമ്പലം പോലെങ്കിലും , അവനു തളര്‍ച്ചയകറ്റാന്‍...... ഈ കാലങ്ങളുടെ കല്‍ പടവുകളെ ഉണ്ടാവൂ....
Subscribe to:
Post Comments (Atom)
No comments:
Post a Comment