Wednesday, July 9, 2008
ആഗ്രഹങ്ങളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍ ....
ചായുന്നു തീവെയില്‍. അന്ത്യശ്വാസമുതിര്‍ക്കും സായന്തനത്തെ ഓര്‍ക്കവേ ഇളകാത്ത വൃക്ഷ ഛായ തന്നില്‍ മയങ്ങും കുളിരേകും മോഹം പോലുള്ളതാം സ്വപ്നമേ , നിന്നില്‍ വീണ്ടും ചുറ്റി പടരുന്നുവോ ഞാന്‍? കൈകാലുകള്‍ തളര്‍ന്നതാമെങ്കിലും , നോവിന്‍ കരങ്ങള്‍ എന്നെ ഞെരിചിടുന്നെങ്ങിലും ,ഉഴറുന്നു, ഞെട്ടി പിടഞ്ഞെഴുന്നെല്‍ക്കുന്നു , പായുന്നു, വീണ്ടും തേടുന്നതെന്തിനെയോ? ആ നേടലില്‍ ഉന്‍മ്മത്തനാവാന്‍ .....! നീയെന്‍ ശത്രു ! നീയെന്‍റെ മിത്രമാണെന്ന് ഇതുവരെ നിനച്ചിരിക്കിലും, ഭയമില്ല , പശ്ചാത്താപമില്ല തെല്ലുമേ, കാരണം ഇതാണ്... നേടലിന്‍ മുന്‍പേ നിന്‍ പേരോര്‍ക്കുന്നു...നിന്നാല്‍ വളരുന്നു ,നിന്നാല്‍ ഒടുവിലത് സത്യമായ് ഭവിക്കുന്നു.നീയെന്‍റെ ശത്രു ആണെന്ന് ആരോ പറഞ്ഞു ഒരിക്കല്‍. ആരാണത്? എന്നുള്ളില്‍ കടന്നത് ഏതു ചെകുത്താന്‍? അവന്‍ ചൊല്ലീ... "നിയന്ത്രിക്കുക അവനെ... അല്ലെങ്കില്‍ നിന്‍ നാശം , നിന്‍ ആത്മാവ് എടുത്തു പുറത്തേക്കു ഇടുമവന്‍, അലയുന്ന ആത്മാവ് ദാഹിച്ചു ഉഴറും , മൃതി പുല്‍കിയ നിന്‍ ഭൌതിക ദേഹം തേടി അലയും ". ഈ നേരം അതുതാനോ? എരിയുന്ന പകലില്‍ ഒരു കിളിച്ചുണ്ട് പിളര്‍ക്കുന്നു , ദാഹം ... ദാഹം എന്നൊരു നേര്‍ത്ത സ്വനം , പെട്ടെന്ന് കാണാകുന്നു , ദൂരെയൊരു ജലരേഖ , ഉഴറി പിടഞ്ഞു ഓടുന്നു വീണ്ടും.... ആ മൃഗതൃഷ്ണ തേടുന്നു വീണ്ടും ... വീണ്ടും... നീ മൃഗതൃഷ്ണ തെടുന്നോ വീണ്ടും???
Subscribe to:
Post Comments (Atom)
1 comment:
mmmmmmm kollamallo mashe
Post a Comment