Thursday, July 10, 2008

സ്വയം തിരിച്ചറിയലിനു ശേഷം... ശക്തിയോടെ മുന്നോട്ടു...

സ്നേഹോഷ്മളമായ ചിന്തകള്‍ക്കും കരുത്തിന്റെ ഗാഥകള്‍ക്കുമിടയില്‍ എന്നിലാദ്യം വേദനാത്മകമായി ആ വരള്‍ച്ച സൃഷ്ടിച്ചതാരാണ് ? ഞാന്‍ തന്നെ? ഓര്‍മ്മകളിലെ തെക്കേ മച്ചില്‍ നിന്ന് എണ്ണ വീണു കറുപ്പിഴുകിയ നിലത്തിന്റെ മണം ഉയരുന്നു. പ്രഹെളികകളിലൂടെ, കണ്ടുപിടുതങ്ങളിലൂടെ, ഒടുവില്‍ ശൂന്യത മാത്രം. മടക്കത്തില്‍ ,കാണാത്ത രൂപങ്ങള്‍ . അതോ കാണാതെ ഭാവിച്ച രൂപങ്ങളോ? അനുഭവങ്ങള്‍, പുസ്തകങ്ങള്‍ .... ഒടുവില്‍ ആ വളഞ്ഞ ആയുധത്തിന്റെ ശാസ്ത്ര സത്യം , മിഥ്യകള്‍ക്ക് അപ്പുറം അലറുന്ന അഗ്നി വളയമായിരിക്കുന്നത് കണ്ടു... അപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നു, മുന്നേറ്റത്തിന്റെ സ്വരങ്ങള്‍, ആത്മവിശ്വാസത്തിന്റെ ചിലമ്പോലികള്‍ ഉണര്‍ത്ത്തിപ്പിച്ചവര്‍.... ഞാന്‍ നിങ്ങളില്‍ അലിയുന്നു.....

2 comments:

smitha adharsh said...

ബൂലോകത്തേക്ക് സ്വാഗതം...
സ്വയം തിരിച്ചറിയുന്നത്‌ നല്ലതല്ലേ?

siva // ശിവ said...

ഈ ചിന്തകള്‍ തിരിച്ചറിയലുകള്‍ എല്ലാം നന്നായി..

സസ്നേഹം,

ശിവ.

ഒരപേക്ഷ: ദയവായി വേഡ് വെരിഫിക്കേഷന്‍ മാറ്റൂ...