Tuesday, July 15, 2008

ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കുക ..... ഇവിടെയും വഴുക്കലുണ്ട്‌

മാന്യ ബ്ലോഗര്‍ രചയിതാക്കളെ ... വായനക്കാരേ...നിങ്ങള്‍ക്ക് നമോവാകം ... ഓര്‍ക്കുട്ടിന്റെ മായിക പ്രപഞ്ചത്തില്‍ നിന്ന് താല്‍ക്കാലികമായി വഴി മാറി വന്ന ഒരു പുത്തന്‍ ബ്ലോഗര്‍ ആണ് ഞാന്‍. ഇതിന്‍റെ ചിട്ടവട്ടങ്ങള്‍ പഠിച്ചു വരുന്നേ ഉള്ളൂ.പലരുടെയും ബ്ലോഗര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു . മനസ്സിനെ ഒരു വിസ്മയ ലോകത്തിലേക്ക്‌ കൊണ്ട് പോയ പോലെ... ഞാന്‍ വൈകി പോയോ ഇവിടെ വരാന്‍ എന്ന് തോന്നി പോയി... ജീവിതത്തിന്‍റെ മരുപറമ്പുകളിലും, കാതങ്ങള്‍ക്കു അകലെ .. പ്രതീക്ഷയോടെ കഴിയുന്നവര്‍ക്കിടയിലും .. ഒടുങ്ങാത്ത കാത്തിരിപ്പുമായ് യാഥാര്‍ത്യങ്ങള്‍ക്കിടയില്‍പെട്ട് ഉഴറുന്ന ചിലര്‍ക്കിടയില്‍ ഈ ബ്ലോഗിങ് വചനങ്ങള്‍ ആശ്വാസം പകര്‍ന്നു തരുന്നുണ്ടെന്നു അറിയാം...http://www.blogger.com/profile/12506170653943677167...http://swapnangale.blogspot.com/http://abhilashangal.blogspot.com/......etc.etc.etc...... ഇവരുടെയൊക്കെ രചനകളിലെ ആര്‍ദ്രതയും , കാരുന്ന്യവും, സ്നേഹവും, പലതും ഓര്‍മ്മപെടുത്തലും ... എല്ലാം... എന്നെ ഉന്മ്മത്തനാക്കി കളഞ്ഞു...( ചിരിക്കണ്ട ) ... കഴിഞ്ഞ കാലങ്ങള്‍ ... ഗൃഹാതുരത്വത്തിന്റെ അടയാളങ്ങള്‍ .. ചതിക്കുഴികള്‍ കാട്ടിതരുന്നവര്‍... ശ്ശി അങ്ങട് പിടിച്ചു ..... എനിക്ക് ഈ കൂട്ടരേ...അപ്പോഴാണ്‌ അറിയുന്നത് .... ഇവിടെയും അശാന്തിയുടെ തീരങ്ങള്‍ ശ്രിഷ്ടിക്കപെടുന്നവര്‍ ഉണ്ടെന്നു, അഹങ്കാരത്തിന്‍റെ മുള്‍മുന കൊണ്ട് കുത്തി നോവിക്കുന്നവര്‍ ഉണ്ടെന്നു, ചിലന്തി വലകള്‍ തീര്‍ത്തു കാത്തിരിക്കുന്നവര്‍ , വാചക കസര്‍ത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍, വിമര്‍ശിച്ചു കൊല്ലുമെന്ന് ഭീഷണി പെടുതികൊണ്ടിരിക്കുന്നവര്‍ ഉണ്ടെന്നു...ഒന്ന് പ്രതീക്ഷിക്കണമായിരുന്നു ഞാന്‍...എവിടെയും ഈ കൂട്ടരേ നേരിടേണ്ടി വരുമെന്ന്.... " ജാത്യാലുള്ളതു തൂത്താല്‍ പോവുമോ" എന്ന വാക്യം അന്വര്‍തമാക്കുന്നു ചിലര്‍. ...മറ്റു ജാതി മതങ്ങളെ അവഹെളിക്കുന്നതിലൂടെ ...അതും കാണുന്നുണ്ട് ഇവിടെ . ഇവിടെയും സമാധാനമായി ഇരുന്നു രണ്ടക്ഷരം കുറിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല ..രൂപമില്ലാത്ത ....നിഴല്‍ നാടകങ്ങളുടെ കൂട്ടിരിപ്പുകാരോട് പറയാന്‍ വാചകങ്ങള്‍ ഇനിയും തേടേണ്ടി വരുമെന്ന് തോന്നുന്നു.....

14 comments:

അനില്‍@ബ്ലോഗ് // anil said...

കൂട്ടുകാരാ,
എന്തിനു പരിഭ്രാന്തനാകുന്നു?
ഇതു നമ്മുടെ ലോകത്തിന്റെ ഒരു ക്രൊസ്സ് സെക്ഷനാണല്ലൊ. ഞാന്‍ ഒരു വഴിപോക്കനായി ബ്ലൊഗ്ന്റെ ലോകത്തെത്തിയവനാണു, പക്ഷെ സന്തുഷ്ടന്‍,സമയം ധാരാളമുണ്ടു, സഹിഷ്നുതയും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എല്ലാം നിഴല്‍നാടകങ്ങളാണ് മാഷെ...
കാലം കലികാലം..

Anonymous said...

പഴയ ബുജി ഡയലോഗ് അടിക്കാതെ പോസ്റ്റ് വല്ലതും എഴുതാന്‍ നോക്കെന്റെ കിളിയെ.

smitha adharsh said...
This comment has been removed by the author.
smitha adharsh said...

ഇവരുടെയൊക്കെ രചനകളിലെ ആര്‍ദ്രതയും , കാരുന്ന്യവും, സ്നേഹവും, പലതും ഓര്‍മ്മപെടുത്തലും ... എല്ലാം... എന്നെ ഉന്മ്മത്തനാക്കി കളഞ്ഞു

പണി തന്നു അല്ലെ? കാ ല ..... !!!ശോ ! നാവില്‍ വന്നത് കൊച്ചു കള്ളന്‍ എന്നാണു..ചുരുക്കി പറഞ്ഞാല്‍,ഇതു ഏറ്റു...ബ്ലൊഗിലമ്മചിയാനെ ഇതിന് ഞാന്‍ പകരം വീട്ടും..
ബൂലോകത്തേക്ക് സ്വാഗതം മാഷേ....ഈ ബൂലൊകത്തെ വഴുക്കലൊക്കെ നമുക്കു ഒന്നിച്ചു നേരിടാമെന്നെ.ഇതൊരു സന്തുഷ്ട കുടുംബമാണ് കേട്ടോ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാഗതം

വ്യകതമായ ശരികളുണ്ടെങ്കില്‍ തീര്‍ച്ചയായും മുന്നേറാം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗിരീഷ് ഭായ് സ്വാഗതം നേരത്തെ പറയാന്‍ മറന്നുപോയി..
യ്യ്യോ ദേ സ്മിത പകരം വീട്ടും എന്ന് പറഞ്ഞൂ
അതേ സ്മിതാ ഈ പോസ്റ്റിലും സ്മിതയുടെ ബ്ലോഗ് ലിങ്ക് ഉണ്ട് ഇത് കണ്ടില്ല അല്ലെ..
ഓര്‍ക്കുട്ടും ബൂലോഗവും പിന്നെ പകല്‍മാന്യന്മാരും.!!

കാപ്പിലാന്‍ said...

:) welcome to ootty

OAB/ഒഎബി said...

തീറ്ച്ചയായും...അശാന്തിയുടെ തീരങ്ങള്‍ സ്ര്ഷ്ടിക്കപ്പെടുന്നവറ് ഇവിടെയും
ഇഷ്ടം പോലെയുണ്ട്.

എന്നു വച്ച് നമുക്ക് പറയാനുള്ളത്
പറയണ്ടെ?. വരു സഹോദരാ..
നമുക്ക് ഒന്നിച്ച് മുന്നേറാം..
പ്രിയത്തില്‍ ഒഎബി.

ബിന്ദു കെ പി said...

സ്വാഗതം..ധൈര്യമായി പോരൂ..

Bindhu Unny said...

ബഹുജനം പല്വിധം. ധാരാളം എഴുതൂ :-)

ചാണക്യന്‍ said...

വന്നു
കണ്ടു
കീഴടക്കി...

നിരക്ഷരൻ said...

സ്വാഗതം സുഹൃത്തേ...
തുടങ്ങിക്കോളൂ..

Unknown said...

കടന്നു വരു നാളെയാണ് നാളെയാണ്
ആശംസകളൊടെ
പിള്ളേച്ചന്‍