Monday, December 27, 2010

പുറപ്പാട് - മിനിക്കഥ



" നീ വന്നോ.... ഇരിക്ക് .. ന്റെ എല്‍ ഐ സീ രണ്ട് പ്രീമിയം അടയ്ക്കാനുണ്ട് . ഇന്ന് തന്നെ നീയത് അടച്ച് തരണം. കുറച്ച് ഫിക്സെഡ് ഉണ്ട്. ഗ്രാമീണ ബാങ്കിലാ ..നോമിന്യായിട്ട് അവള്‍ടെ പേര് വെച്ചിട്ടുണ്ടായിരുന്നു. അത് മത്യാവോ ആവോ? നീ അന്വേഷിക്കണം. പിന്നെ ബുദ്ധിമുട്ടാവരുതല്ലോ. ആ മണിയൂരെ തങ്കുവോപ്പോളോട് ചട്ടം കേട്ടീട്ടുണ്ട് . ഇനി ഇവിടെ താമസിച്ചാ മതീന്ന് . അവരാണേല്‍ അവിടെ ഒറ്റക്കല്ലേ . കേശു ലീവില് വരുമ്പം പോയി വന്നോട്ടെ . ന്താ? പയ്ക്കളെ രണ്ടിനേം കൊടുത്തു. ആരാ ഇനി നോക്കാന്‍ .... ഇന്യെന്താ നിന്നേ എല്പ്പിക്ക്വ. അതിരിലെ മാവ് വെട്ടണ്ട. അസ്സലായി പൂത്തിട്ട്ണ്ട് ന്ന് ശാരദ ന്നലെ പറയ്യണ്ടായി.വടക്ക് ഭാഗത്തേതു മതി. നെറച്ച് ഇത്തികണ്ണ്യാ.... ന്റെ ശരീരത്തീ കേറിയ പോലെ .അത് വെട്ട്യാ മതി .....നീയ്യെന്താ ഒന്നും മിണ്ടാത്തെ ..."സുഹൃത്തിന്റെ കൈ തലോടി വെറുതെ ഇരുന്നു . ഒരു മറുപടിയും പറയാതെ...

4 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അവസാനത്തെ ഒരു പുറപ്പാട്..
കഥ നന്നായി..

ഷെരീഫ് കൊട്ടാരക്കര said...

ഹൃദയം വിങ്ങുമ്പോള്‍ എങ്ങിനാണു മറുപടി പറയുക.

Kalavallabhan said...

ഇത്തിൾക്കണ്ണി കയറിയതല്ലെ, അപ്പോ അതുവെട്ടാം.
മരവുമാഗ്രഹിക്കുന്നുണ്ടാവും.

പട്ടേപ്പാടം റാംജി said...

മരിക്കാന്‍ ആഗ്രഹിക്കാത്ത പ്രവൃത്തികള്‍.
മിനിക്കഥ ഇഷ്ടപ്പെട്ടു.