Thursday, June 26, 2008
കാത്തിരിക്കും കിളിയും ...ഞാനും...
പുലരിവെട്ടം കാത്തു കാത്തൊന്ന് മയങ്ങിയ കുഞ്ഞിക്കിളി വെളിച്ചം മുഖത്തടിച്ചപ്പോള്‍ ഞെട്ടി കണ്‍തുറന്നത് നട്ടുച്ചയിലെ കടുത്ത ചൂടിലേക്ക് ആണ് ...പിടഞ്ഞു പറന്ന കിളി, കൂട് മറന്ന കിളി, അപരാഹ്നത്തില്‍ ,തന്റെ കൂട് തിരഞ്ഞുകൊണ്ടിരുന്നു...അലഞ്ഞു തിരിഞ്ഞ കിളി, കൂട്ടം തെറ്റി ദൂരെ എത്തപെട്ടിരിക്കുന്നു..ഇരുട്ടില്‍ വൃക്ഷകൊമ്പില്‍ ഇരുന്നു തേങ്ങുന്ന കുഞ്ഞികിളി മധ്യാഹ്ന്ന സൂര്യനെശപിച്ചു.സുതാര്യമായ തന്റെ കൂട്ടിലെ ഏതൊരു ഉണര്‍വിന്റെ ഓര്‍മ്മകള്‍, എവിടെയെന്നോര്‍ത്തു കിളി....
Monday, June 23, 2008
ഓര്‍മ്മകള്‍ .....
സാന്ധ്യമേഘങ്ങള്‍ ആകാശത്ത് പൊന്‍ നിറം പൂശി തുടുത്തു നിന്നിരുന്നു....ഈ ഞാന്‍, താഴെ പുല്പരപ്പില് മലര്‍ന്നു കിടന്നുകൊണ്ട് നിങ്ങളെ കാണട്ടെ...
ഗൃഹാതുരത്വത്തില്‍ ഊറികൂടിയ വേദന, കണ്പോളകള് കനം വെയ്ക്കും പോലെ, തോന്നല്‍...ഉടലിലാകെ ഒരു തരിപ്പ്. യവനിക മാറ്റി സ്വപ്നങ്ങള്‍ നൃത്തമാടി .
സൌഹൃദം കൈകോര്‍ത്തു പിടിച്ചു നടന്ന സായാഹ്ന്നങ്ങള്‍ . രാത്രി വൈകി എത്തുമ്പോള്‍, ഉറക്കച്ചടവോടെ എഴുന്നേറ്റു ചോറ് വിളമ്പുന്ന അമ്മ.... വൈകി ഉറങ്ങുന്ന രാവുകള്‍.....പൊന്‍വെയിലില്‍ ഉണരുന്ന പ്രഭാതങ്ങള്‍ ......

Subscribe to:
Posts (Atom)