Wednesday, July 16, 2008

അസുരവിത്ത്‌ വീണു മുളക്കുന്നിടം.....

എവിടെ നിന്നെങ്കിലും ഒരുത്സവത്തിന്റെ ചെണ്ടമേളം ഉയര്‍ന്നു കേള്‍ക്കുമ്പോഴും ,എവിടെ നിന്നെങ്കിലും തിറ കെട്ടിയാടുന്നതിന്റെ തിമര്‍പ്പില്‍ മുങ്ങി താഴുമ്പോഴും .. എന്‍റെ മനസ്സില്‍ ഒരു കുട്ടി വിതുമ്പുക പതിവാണ്..
കൊയ്ത്തു കഴിഞ്ഞ പാടത്തിന്നക്കരെ , കാവില്‍ ഉത്സവത്തിനു തായമ്പക മുറുകുമ്പോള്‍ , തിറയുടെ കൊട്ട് മുറുകുമ്പോള്‍ , പാടത്തിനക്കരെ , ഒരു കുടിലില്‍ , തഴപായയില്‍ ഉറങ്ങാതെ ചെവിയോര്‍ത്തു കിടക്കുന്ന ഒരു കുട്ടി. ചൂട്ടു കറ്റകള്‍ ആഞ്ഞു വീശി പാടത്തിനു നടുവിലൂടെ കടന്നു പോവുന്ന ആള്‍ക്കാര്‍..പാതിരാ കഴിഞ്ഞാല്‍ ഒറ്റക്കും...തെറ്റക്കും തിരിച്ചു പോകുന്ന ആള്‍ക്കാര്‍, കുട്ടികളുടെ വായില്‍ നിന്ന് കാവില്‍ വെച്ച് വാങ്ങിയ വിസിലിന്റെ ശബ്ദം, പല പല കളിപാട്ടങ്ങളുടെ കിലുങ്ങലുകള്‍ , ഉറക്കത്തില്‍ അമ്മയുടെ ചുമലില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍...
എല്ലാം കേട്ട് കിടക്കാം......
അതിനെ കഴിയൂ......
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുന്ന നിര്‍ഭാഗ്യകരമായ നിമിഷങ്ങളെ കുട്ടി ശപിച്ചു.ജന്മമം തന്ന അമ്മയെ ശപിച്ചു. പെറ്റു വീണ ഉടനെ പൊക്കിള്‍കൊടി അശാസ്ത്രീയമായ രീതിയില്‍ മുറിച്ചു നീക്കിയത് അവന്‍റെ അമ്മ തന്നെ . അതിന്‍റെ തെളിവ് അവന്‍റെ വീര്‍ത്ത പൊക്കിള്‍ ആണ്..........
ഉയര്‍ന്ന പൊക്കിളില്‍ വിരലമര്‍ത്തി വലോജ ഒരിക്കല്‍ ചോദിച്ചിരുന്നു.
" വിജ്യേട്ടന്റെ പൊക്കിള് എന്താ ഇങ്ങനെ?"
സംഭോഗത്തിന്റെ ആലസ്യത്തില്‍ കിടന്നു ഞാന്‍ ഒന്ന് മൂളി.വലോജ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ബന്ധങ്ങളെ കുറിച്ച് പറഞ്ഞു, അമ്മയെ കുറിച്ച് പറഞ്ഞു, മാത്രുത്വതേകുറിച്ച് , മുലപാലിനെകുറിച്ച് ,താരാട്ടിനെ കുറിച്ച്, സ്ത്രീയെ കുറിച്ച്..എല്ലാം എല്ലാം പറഞ്ഞു..ഒടുവില്‍ ആ ചോദ്യത്തില്‍ നിന്ന് തുടങ്ങി ഞാന്‍ എന്‍റെ വലോജയെ എന്‍റെ ജീവിതത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.പടിയിറങ്ങുമ്പോള്‍ അവളുടെ കണ്‍ കോണുകളില്‍ വിതുമ്പി നില്‍ക്കുന്ന നീര്‍ത്തുള്ളികള്‍ . അവ അതിശക്തമായ തിരമാലകളെപോലെ അലറി കൊണ്ടിരുന്നു ....
നീ പാപത്തിന്‍റെ വിത്താണ് , അസുരവിത്ത്‌...

Tuesday, July 15, 2008

ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കുക ..... ഇവിടെയും വഴുക്കലുണ്ട്‌

മാന്യ ബ്ലോഗര്‍ രചയിതാക്കളെ ... വായനക്കാരേ...നിങ്ങള്‍ക്ക് നമോവാകം ... ഓര്‍ക്കുട്ടിന്റെ മായിക പ്രപഞ്ചത്തില്‍ നിന്ന് താല്‍ക്കാലികമായി വഴി മാറി വന്ന ഒരു പുത്തന്‍ ബ്ലോഗര്‍ ആണ് ഞാന്‍. ഇതിന്‍റെ ചിട്ടവട്ടങ്ങള്‍ പഠിച്ചു വരുന്നേ ഉള്ളൂ.പലരുടെയും ബ്ലോഗര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു . മനസ്സിനെ ഒരു വിസ്മയ ലോകത്തിലേക്ക്‌ കൊണ്ട് പോയ പോലെ... ഞാന്‍ വൈകി പോയോ ഇവിടെ വരാന്‍ എന്ന് തോന്നി പോയി... ജീവിതത്തിന്‍റെ മരുപറമ്പുകളിലും, കാതങ്ങള്‍ക്കു അകലെ .. പ്രതീക്ഷയോടെ കഴിയുന്നവര്‍ക്കിടയിലും .. ഒടുങ്ങാത്ത കാത്തിരിപ്പുമായ് യാഥാര്‍ത്യങ്ങള്‍ക്കിടയില്‍പെട്ട് ഉഴറുന്ന ചിലര്‍ക്കിടയില്‍ ഈ ബ്ലോഗിങ് വചനങ്ങള്‍ ആശ്വാസം പകര്‍ന്നു തരുന്നുണ്ടെന്നു അറിയാം...http://www.blogger.com/profile/12506170653943677167...http://swapnangale.blogspot.com/http://abhilashangal.blogspot.com/......etc.etc.etc...... ഇവരുടെയൊക്കെ രചനകളിലെ ആര്‍ദ്രതയും , കാരുന്ന്യവും, സ്നേഹവും, പലതും ഓര്‍മ്മപെടുത്തലും ... എല്ലാം... എന്നെ ഉന്മ്മത്തനാക്കി കളഞ്ഞു...( ചിരിക്കണ്ട ) ... കഴിഞ്ഞ കാലങ്ങള്‍ ... ഗൃഹാതുരത്വത്തിന്റെ അടയാളങ്ങള്‍ .. ചതിക്കുഴികള്‍ കാട്ടിതരുന്നവര്‍... ശ്ശി അങ്ങട് പിടിച്ചു ..... എനിക്ക് ഈ കൂട്ടരേ...അപ്പോഴാണ്‌ അറിയുന്നത് .... ഇവിടെയും അശാന്തിയുടെ തീരങ്ങള്‍ ശ്രിഷ്ടിക്കപെടുന്നവര്‍ ഉണ്ടെന്നു, അഹങ്കാരത്തിന്‍റെ മുള്‍മുന കൊണ്ട് കുത്തി നോവിക്കുന്നവര്‍ ഉണ്ടെന്നു, ചിലന്തി വലകള്‍ തീര്‍ത്തു കാത്തിരിക്കുന്നവര്‍ , വാചക കസര്‍ത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍, വിമര്‍ശിച്ചു കൊല്ലുമെന്ന് ഭീഷണി പെടുതികൊണ്ടിരിക്കുന്നവര്‍ ഉണ്ടെന്നു...ഒന്ന് പ്രതീക്ഷിക്കണമായിരുന്നു ഞാന്‍...എവിടെയും ഈ കൂട്ടരേ നേരിടേണ്ടി വരുമെന്ന്.... " ജാത്യാലുള്ളതു തൂത്താല്‍ പോവുമോ" എന്ന വാക്യം അന്വര്‍തമാക്കുന്നു ചിലര്‍. ...മറ്റു ജാതി മതങ്ങളെ അവഹെളിക്കുന്നതിലൂടെ ...അതും കാണുന്നുണ്ട് ഇവിടെ . ഇവിടെയും സമാധാനമായി ഇരുന്നു രണ്ടക്ഷരം കുറിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല ..രൂപമില്ലാത്ത ....നിഴല്‍ നാടകങ്ങളുടെ കൂട്ടിരിപ്പുകാരോട് പറയാന്‍ വാചകങ്ങള്‍ ഇനിയും തേടേണ്ടി വരുമെന്ന് തോന്നുന്നു.....

Sunday, July 13, 2008

യാത്രയില്‍ കണ്ടതും ....... കേട്ടതും..........

ഡയറി എഴുത്ത് തുടങ്ങിയിട്ട് ഇത് ഇരുപതാം വര്‍ഷം . എത്രയെത്ര താളുകളില്‍ എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍ . ഹൃദയ രക്തത്തില്‍ കണ്ണീര്‍ ഇറ്റു വീണു കട്ട പിടിച്ച കറുത്ത വാചകങ്ങള്‍ . ഓടി തളര്‍ന്ന ചെമ്മണ്‍ പാതകള്‍ ,പൊടി പാറ്റി വിട്ട ചുഴലി കാറ്റുകള്‍ , ശരീരത്തിലും മനസ്സിലും അകെ പാറി വീണ ചെമ്മണ്‍ പൊടി . ഹൃദയത്തിന്‍റെ ഒരു കോണില്‍ തുളവീഴ്ത്തി ആരോ കടന്നു പോയിരിക്കുന്നു.വിരസതകളുടെ നീണ്ട പകലുകളില്‍ നിന്നും, ആവര്‍ത്തനങ്ങളുടെ പട്ടികകള്‍ കാണാപാഠം ചൊല്ലി വീണ്ടും നാഴികകളിലും ,വിനാഴികകളിലും ,ജീവിതത്തിന്‍റെ ടിക്.. ടിക്.. ടിക്.. സ്പന്ദനം അളക്കല്‍. ഇപ്പോള്‍ എത്തി നില്‍ക്കുന്നത് മറ്റൊരു തീരത്ത് . ഉദയസൂര്യന്റെ കിരണങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് ഞാന്‍ പുതിയ യാത്ര തുടരുന്നു. കൂടെ എന്‍റെ ഹൃദയത്തിന്‍റെ അംശമായി മാറിക്കഴിഞ്ഞ എന്‍റെ ജീവിത സഖിയും ..... ഞങ്ങള്‍ യാത്ര തുടരുന്നു....

കടമകള്‍ മറന്നവന്‍ ......

തണുത്ത അന്തരീക്ഷത്തില്‍ , അമ്പലപറമ്പ് , ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഏതോ ഓര്‍മ്മകളെ കൊണ്ടുവരുന്നു.. ഇന്ന് പുതുമഴ പെയ്തിരിക്കുന്നു. ദാഹിച്ചു വരണ്ട ഭൂമിക്കു ഇതൊരു കൊടും ദാഹത്തിലെക്കു മാത്രമേ നയിക്കുകയുള്ളൂ.ഇനിയും കാര്‍മേഘങ്ങള്‍ കനിയണമെങ്കില്‍ നീണ്ട കാത്തിരിപ്പ്‌ തന്നെ വേണ്ടി വന്നേയ്ക്കും . ഇതൊക്കെ കാലത്തിന്റെ ഒരു വികൃതി ആവാം. കാലങ്ങളെ അതിജീവിക്കാന്‍ മനുഷ്യനുള്ള കഴിവ് അപാരം തന്നെ. വളര്‍ന്നു വന്ന ചുറ്റുപാടുകള്‍ , അവനു വേണ്ടി കരിഞ്ഞു തീര്‍ന്നവര്‍, അവന്റെ വളര്‍ച്ചക്ക്‌ വളമേകിയോര്‍, ത്യാഗത്തിന്റെ കല്ലില്‍ സ്നേഹത്തിന്‍റെ ചന്ദനം പോല്‍ അലിഞ്ഞു പോയവര്‍. എല്ലാം അവന്‍ മറക്കുന്നു. അവന്‍ ശ്വസിച്ചു വളര്‍ന്ന അന്തരീക്ഷത്തെ പോലും അവന്‍ പിന്നീട് വിഷ ലിപ്തമാക്കുന്നു . അവസാനം ഒരു വഴിയമ്പലം പോലെങ്കിലും , അവനു തളര്‍ച്ചയകറ്റാന്‍...... ഈ കാലങ്ങളുടെ കല്‍ പടവുകളെ ഉണ്ടാവൂ....

Thursday, July 10, 2008

സ്വയം തിരിച്ചറിയലിനു ശേഷം... ശക്തിയോടെ മുന്നോട്ടു...

സ്നേഹോഷ്മളമായ ചിന്തകള്‍ക്കും കരുത്തിന്റെ ഗാഥകള്‍ക്കുമിടയില്‍ എന്നിലാദ്യം വേദനാത്മകമായി ആ വരള്‍ച്ച സൃഷ്ടിച്ചതാരാണ് ? ഞാന്‍ തന്നെ? ഓര്‍മ്മകളിലെ തെക്കേ മച്ചില്‍ നിന്ന് എണ്ണ വീണു കറുപ്പിഴുകിയ നിലത്തിന്റെ മണം ഉയരുന്നു. പ്രഹെളികകളിലൂടെ, കണ്ടുപിടുതങ്ങളിലൂടെ, ഒടുവില്‍ ശൂന്യത മാത്രം. മടക്കത്തില്‍ ,കാണാത്ത രൂപങ്ങള്‍ . അതോ കാണാതെ ഭാവിച്ച രൂപങ്ങളോ? അനുഭവങ്ങള്‍, പുസ്തകങ്ങള്‍ .... ഒടുവില്‍ ആ വളഞ്ഞ ആയുധത്തിന്റെ ശാസ്ത്ര സത്യം , മിഥ്യകള്‍ക്ക് അപ്പുറം അലറുന്ന അഗ്നി വളയമായിരിക്കുന്നത് കണ്ടു... അപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നു, മുന്നേറ്റത്തിന്റെ സ്വരങ്ങള്‍, ആത്മവിശ്വാസത്തിന്റെ ചിലമ്പോലികള്‍ ഉണര്‍ത്ത്തിപ്പിച്ചവര്‍.... ഞാന്‍ നിങ്ങളില്‍ അലിയുന്നു.....

Wednesday, July 9, 2008

ആഗ്രഹങ്ങളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍ ....

ചായുന്നു തീവെയില്‍. അന്ത്യശ്വാസമുതിര്‍ക്കും സായന്തനത്തെ ഓര്‍ക്കവേ ഇളകാത്ത വൃക്ഷ ഛായ തന്നില്‍ മയങ്ങും കുളിരേകും മോഹം പോലുള്ളതാം സ്വപ്നമേ , നിന്നില്‍ വീണ്ടും ചുറ്റി പടരുന്നുവോ ഞാന്‍? കൈകാലുകള്‍ തളര്‍ന്നതാമെങ്കിലും , നോവിന്‍ കരങ്ങള്‍ എന്നെ ഞെരിചിടുന്നെങ്ങിലും ,ഉഴറുന്നു, ഞെട്ടി പിടഞ്ഞെഴുന്നെല്‍ക്കുന്നു , പായുന്നു, വീണ്ടും തേടുന്നതെന്തിനെയോ? ആ നേടലില്‍ ഉന്‍മ്മത്തനാവാന്‍ .....! നീയെന്‍ ശത്രു ! നീയെന്‍റെ മിത്രമാണെന്ന് ഇതുവരെ നിനച്ചിരിക്കിലും, ഭയമില്ല , പശ്ചാത്താപമില്ല തെല്ലുമേ, കാരണം ഇതാണ്... നേടലിന്‍ മുന്‍പേ നിന്‍ പേരോര്‍ക്കുന്നു...നിന്നാല്‍ വളരുന്നു ,നിന്നാല്‍ ഒടുവിലത് സത്യമായ് ഭവിക്കുന്നു.നീയെന്‍റെ ശത്രു ആണെന്ന് ആരോ പറഞ്ഞു ഒരിക്കല്‍. ആരാണത്? എന്നുള്ളില്‍ കടന്നത് ഏതു ചെകുത്താന്‍? അവന്‍ ചൊല്ലീ... "നിയന്ത്രിക്കുക അവനെ... അല്ലെങ്കില്‍ നിന്‍ നാശം , നിന്‍ ആത്മാവ് എടുത്തു പുറത്തേക്കു ഇടുമവന്‍, അലയുന്ന ആത്മാവ് ദാഹിച്ചു ഉഴറും , മൃതി പുല്‍കിയ നിന്‍ ഭൌതിക ദേഹം തേടി അലയും ". ഈ നേരം അതുതാനോ? എരിയുന്ന പകലില്‍ ഒരു കിളിച്ചുണ്ട് പിളര്‍ക്കുന്നു , ദാഹം ... ദാഹം എന്നൊരു നേര്‍ത്ത സ്വനം , പെട്ടെന്ന് കാണാകുന്നു , ദൂരെയൊരു ജലരേഖ , ഉഴറി പിടഞ്ഞു ഓടുന്നു വീണ്ടും.... ആ മൃഗതൃഷ്ണ തേടുന്നു വീണ്ടും ... വീണ്ടും... നീ മൃഗതൃഷ്ണ തെടുന്നോ വീണ്ടും???

Wednesday, July 2, 2008

മഹാ മൌനം....

തെളിമ നഷ്ടപെട്ട ജലാശയം പോലെയാണ് എന്‍റെ മനസ്സിപ്പോള്‍ , ഓളങ്ങള്‍ പോലും കാറ്റിന്‍റെ കുസൃതി ചെയ്തികളുടെ സന്തതികള്‍ ആയിരുന്നു...നേരെ മുകളില്‍ നീലാകാശം .. ചിലപ്പോള്‍ നക്ഷത്ര പൂക്കളുടെ കണ്ണു ചിമ്മല്‍..സ്നേഹത്തിന്‍റെ കുത്തൊഴുക്ക് പോലെ മേഘങ്ങള്‍ .. പുലരി പടിയിറങ്ങുമ്പോള്‍ , ഉണര്‍ത്തു പാട്ട് പാടി പൂക്കളെ നുള്ളി ഉണര്‍ത്തുമ്പോള്‍ , ഒരിക്കലും വൈകാതെ ഉണര്‍ന്നു കാത്തിരുന്നിരുന്നു...പുളകത്തില്‍ ആദ്യമായി സ്നേഹ നൊമ്പരങ്ങള്‍ ... ഒടുവില്‍......പ്രദോഷത്തിന്റെ ദുഃഖ സാന്ദ്രമായ കൊച്ചു മുഖം .. വിധവയുടെ മനസ്സ് പോലെ... അവിടെഅപ്പോഴും ശാന്തമായിരുന്നു...നേരിന്‍റെ നേര്‍വഴികള്‍ , അതില്‍ കൂടിയേ സഞ്ചരിച്ചിട്ടുള്ളൂ, ഒരു മഞ്ഞു തുള്ളിയില്‍ ഒരു കുഞ്ഞു കവിത പോലും ഒളിച്ചിരിപ്പില്ല...ഒരു മഹാ മൌനം മാത്രം ... പേടിപ്പെടുത്തുന്ന ഒരു മഹാ മൌനം മാത്രം......